ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നു കഴിച്ച ശേഷം ആ സ്ത്രീ പാടത്തു പണിയെടുക്കാന്‍ പോയി, ജ്യോതിഷി പറഞ്ഞതനുസരിച്ചു അവര്‍ ഗര്‍ഭം അലസിപ്പിച്ചതു നാലു തവണ: തമിഴ്‌നാട്ടിലെ ഗ്രാമത്തിലെ സ്ത്രീകളുടെ അവസ്ഥ തുറന്നു കാട്ടി സാമൂഹി പ്രവര്‍ത്തകയുടെ കുറിപ്പ്

തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയേയും ശൈശവ വിവാഹത്തേയും കുറിച്ചു തുറന്നു കാണിച്ചു സാമൂഹി പ്രവര്‍ത്തക ഷാലറ്റ് ജിമ്മിയുടെ കുറിപ്പു ശ്രദ്ധേയമാകുന്നു. സേലം ജില്ലയിലെ കുപ്പന്നൂര്‍ എന്ന ഗ്രാമത്തിലെ എന്‍ ജി ഒ സംഘത്തിനൊപ്പം നട്ത്തിയ സന്ദര്‍ശനത്തിനിടയില്‍ അറിയാന്‍ കഴിഞ്ഞ കാര്യങ്ങളാണു ഷാലറ്റ് തന്റെ കുറിപ്പിലുടെ വ്യക്തമാക്കുന്നത്: ഷാലറ്റിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

സേലത്തെ കുപ്പന്നൂർ എന്ന ചെറിയൊരു ഗ്രാമം.

അവിടെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മ എന്ന് വേണ്ട സകലമാന ദുരാചാരങ്ങളും ഇന്നും അതിൻറെ എല്ലാ ദൂഷ്യഫലങ്ങളോട് കൂടി നിലനിൽക്കുന്നു.

പുതിയതായി ചേർന്ന എൻജിഒ യിൽ അവരുടെ പ്രോജെക്ടസിനെ കുറിച്ചറിയുന്നതിനുള്ള സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാനടങ്ങുന്ന ഒരു നാൽവർ സംഘം ആ ഗ്രാമത്തിൽ എത്തിയത്.

ഏകദേശം ഒരു അഞ്ചരയായി കാണും. ജോലിക്കു പോയവരൊക്കെ തിരികെ എത്തിത്തുടങ്ങിയിരുന്നു. പതുക്കെ ഞങ്ങൾ ഓരോരുത്തരെയുമായി പരിചയപ്പെടാൻ തുടങ്ങി.

കണിയമ്മാളുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം . അവൾക്കു വയസ്സ് 28. അതിനിടയിൽ പത്തു പ്രസവിച്ചു. സ്വമനസാലെ അല്ലെങ്കിലും, അതിൽ നാലെണ്ണം അലസിപ്പിച്ചു. പെൺകുഞ്ഞാകുമെന്നു ഒരു ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞത്രെ.

ചോരയുടെ ഒരു കണിക പോലുമില്ലാത്തത്ര ശുഷ്കമായിരുന്നു അവളുടെ ദേഹം. ഒരിക്കൽ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി കഴിച്ചു. എന്നിട്ടും, പിറ്റേദിവസം പ്രസവവേദനയോട് സമാനമായ വേദന കടിച്ചമർത്തി അവൾക്കു പാടത്തു പണിയെടുക്കാൻ പോകേണ്ടതായി വന്നു. ഇല്ലെങ്കിൽ അവളുടെ ആറു കുഞ്ഞുങ്ങൾ പട്ടിണിയിലാകും. ഭർത്താവിന് കിട്ടുന്ന കൂലി കൊണ്ട് മാത്രം ഒന്നുമാകുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ കലശലായ മൂത്രശങ്ക. അവൾ എല്ലാവരുടെയും കൺവെട്ടത്തു നിന്ന് മാറി പാടത്തിൻറെ ഒരു കോണിൽ പോയി ഇരുന്നതും, അവളുടെ ഗർഭം അലസിപ്പോയതും ഒരുമിച്ചായിരുന്നു. അവൾക്കു ചിന്തിച്ചു നിൽക്കാൻ അധികം സമയമുണ്ടായിരുന്നില്ല.

തൻ്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി.

അവളെ പഴി ചാരാൻ വരട്ടെ.

ഒരു സമയത്തു, ആ ഗ്രാമത്തിൽ ഒരമ്മ പോലുമുണ്ടായിരുന്നില്ല ഈ കടുംകൈ ചെയ്യാത്തതായിട്ടു. ഏകദേശം 105 ലിംഗ നിർണ്ണയ കേന്ദ്രങ്ങൾ നിയമവിരുദ്ധമായി ആ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗണിച്ചു പറയുന്ന കുറെ ജോതിഷന്മാരും.

താൻ ചെയ്തത് ക്രൂരതയാണോ അല്ലയോ എന്നുള്ള ചിന്ത അവൾക്കുണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ദിവസങ്ങളായി അവളുടെ വീട്ടിൽ അടുപ്പു പൂട്ടിയിട്ടില്ലെന്നു മാത്രം ഞങ്ങൾ അവിടെ ചെന്നപ്പോൾ മനസിലായി.

എന്നാൽ കുസുമത്തിനു താൻ ചെയ്തതിൻറെ വ്യാപ്തി മനസ്സിലായിരുന്നു. ചോദിച്ചപ്പോൾ ഉള്ളിൽ നിന്ന് വന്ന ഒരു നിലവിളി മാത്രമായിരുന്നു ഉത്തരം. ഇനി തൻ്റെ ഒരു കുഞ്ഞിനേയും ബലി കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു പക്ഷെ ആ മുഖത്ത്. അവൾക്കു പ്രായം വെറും 20.

ഇതിനിടയിൽ മങ്കമ്മ ആരെന്നു പറഞ്ഞു കൊള്ളട്ടെ.

ജീവിതകാലം മുഴുവനും ആ ഗ്രാമത്തിലെ ഒരു ധനികന് വേണ്ടി, വെറും തുച്ഛ ശമ്പളത്തിന് കരാറുകാരനായി ജോലി ചെയ്തിരുന്ന ഒരു സാധു മനുഷ്യൻറെ മകൾ.

പതിനൊന്നു വയസ്സിൽ വധുവായ മങ്കമ്മ വൈകാതെ തന്നെ അമ്മയും ആയി. എന്നാൽ അവളും തൻ്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ അതിനുള്ള ഗുളിക വാങ്ങിക്കാനുള്ള നൂറു ഉറുപ്പിക തരപ്പെടാത്തതിനാൽ ഒരു വയറ്റാട്ടിയുടെ സഹായം തേടേണ്ടി വന്നു.

അതിനെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

ആർക്കാ പൂവ് ഉണ്ടാകുന്ന ചെടിയുടെ തണ്ടു വെട്ടി അതിൽ നിന്നിറ്റു വീഴുന്ന പാലോട് കൂടി സ്ത്രീയുടെ ഗുഹ്യ ഭാഗത്തിൽ കയറ്റിവയ്ക്കുന്നു. കുറച്ചു കഴിഞ്ഞോ, പിറ്റേ ദിവസമോ ആ തണ്ടോടു കൂടി ഭ്രൂണം പുറത്തു വരുന്നു. ഇത്തരത്തിലുള്ള ഗർഭമലസിപ്പിക്കൽ കാരണം സ്വന്തം ഗർഭപാത്രം വരെ നഷ്ടപ്പെട്ട ഒത്തിരി പേരുണ്ട്.

എന്നാൽ തനിക്കു വന്ന ഈ വിപത്തു ഒരു വിധിയാണെന്ന് കരുതി സമാധാനിക്കാൻ മങ്കമ്മ തയ്യാറായിരുന്നില്ല. അവൾ നഖശിഖാന്തം മേല്പറഞ്ഞ ദുരാചാരങ്ങൾക്കെതിരെ പൊരുതി. ആ പോരാട്ടം വര്ഷങ്ങള്ക്കു ശേഷം അവളെ ഒരു ചെറിയ എൻജിഒ രൂപീകരിക്കുന്നതിൽ കൊണ്ട് ചെന്നെത്തിച്ചു . അവരുടെ ശ്രമഫലമായി ഒരുപാട് സ്ത്രീകൾ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ഇന്ന് പൊരുതുകയാണ്.

മങ്കമ്മയാണ് ഞങ്ങൾക്ക് എല്ലാവരെയും പരിചയപ്പെടുത്തിതന്നിരുന്നത്.

ഒരുപാട് പേര് ആ സമയം ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴാണ് മീന എന്ന ഒരു ചെറിയ പെൺകുട്ടി എൻ്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങിയതെന്നെനിക്കറിയില്ല.

ഒരു പത്തു പതിനൊന്നു വയസ്സ് കാണും അവൾക്ക് . രണ്ടു വശത്തായി മുടി മെടഞ്ഞു ഒരു ചുവപ്പു റിബ്ബൺ കൊണ്ട് മടക്കി കെട്ടിയിട്ടുണ്ട്. ഒരു നിറം മങ്ങിയ ഷിമ്മിയാണ് വേഷം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു അവൾക്ക്. കൂടാതെ വിടർന്ന പുഞ്ചിരിയും.

അവൾ മുറുക്കി പിടിച്ചിരുന്ന എൻ്റെ കൈ വിയർത്തൊലിക്കുന്നുണ്ടായിരുന്നു . അത് കൊണ്ട്, ഞാൻ കൈ വിടുവിച്ചേക്കുമോ എന്ന് ഭയന്നിട്ടാകണം അവൾ ഇടയ്‌ക്കിടക്കെ അവളുടെ ഷിമ്മി കൊണ്ട് എൻ്റെ കയ്യിലെ വിയർപ്പു ഒപ്പി കൊണ്ടേ ഇരുന്നു.

വഴി നീളം അവൾ എന്നെ മാഡം എന്ന് മാത്രമാണ് വിളിച്ചോണ്ടിരുന്നത്.

ഞാൻ അത്രയ്ക്ക് പെട്ടെന്നൊന്നും അവളുടെ കൈ വിട്ടുകളയില്ല എന്ന് മനസിലായത് കൊണ്ടാവുമോ കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് പതിയെ ചോദിച്ചു

” നാൻ ഉങ്കളെ അക്കാന്നു കൂപ്പിടലാമ ,”

ഇത് കേട്ടതും ചെറുതായി എൻ്റെ കണ്ണിൽ നനവ് പടർന്നു.

“കൂപ്പിടലാമേ ,” എന്ന് പറഞ്ഞതും അവളുടെ വിടർന്ന കണ്ണുകളിൽ പത്തരമാറ്റിന്റെ തിളക്കം.

ആ ഗ്രാമത്തിലെ മിക്കവാറും ആളുകൾ നിത്യവൃത്തിക്കായി തോട്ടിവേലയാണ് ചെയ്തിരുന്നത് . എന്നാൽ ചിലര് സാമ്പത്തികമായി ഉയർന്ന വിഭാഗക്കാരുടെ കരാര് ജോലിക്കാരായി ( Bonded Labourers ) ജീവിച്ചു മരിക്കുന്നു. വെറും മുന്നൂറു രൂപ മാസശമ്പളമാണ് അവർക്കു ഇപ്പോൾ കൊടുക്കുന്നത്.

അപ്പോഴാണ് മങ്കമ്മ ഞങ്ങളെ വെറും 32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തി തരുന്നത്. അവൾ ഒരു അമ്മുമ്മയാണ്. പതിനാലു വയസ്സ് പ്രായമുള്ള അവരുടെ മകൾ ഒരമ്മയും.

” എല്ലാ ശരിയാകുമോ,” ആ ‘അമ്മ ഒരു നിസ്സഹായതയോടു കൂടി എന്നോട് ചോദിച്ചു.മനസ്സിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു വന്നെങ്കിലും ഞാൻ പ്രതികരിച്ചത്, ” എല്ലാം ശരിയാകും” എന്നായിരുന്നു.

പല പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.

തിരിച്ചു പോകാൻ നേരത്തു ഞാൻ മീനയുടെ കൈകൾ പതുക്കെ വിടുവിച്ചു. ആ കണ്ണിലെ തിളക്കം ഒന്ന് മങ്ങിയോ എന്ന് സംശയം . എങ്കിലും ആ വിടർന്ന പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു.

ഭാവിയിൽ അവൾക്കു നേരിടേണ്ടി വരുന്ന ഒന്നിനെ കുറിച്ചും അന്ന് അവൾ ബോധവതിയായിരുന്നില്ല. ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു അവൾ.

നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കിൽ ….ഇല്ല, ഇനി ഞാൻ കൂടുതലൊന്നും ആലോചിക്കുന്നില്ല. അങ്ങനെ ആവരുതേ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിക്കുന്നു.

മീന …നീയെന്നും എൻ്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കും

(പേരുകളെല്ലാം മാറ്റി ഉപയോഗിച്ചിരിക്കുന്നു.)

– ഷാലറ്റ് ജിമ്മി

‘ഷാരൂഖ് ഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ… അല്ലേല്‍ വേണ്ടാ ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറഞ്ഞാലോ’ മാണിയുടെ മരുകള്‍ക്കെതിരെ പിസിയുടെ മരുമകള്‍

nisha-vs-parvathy

നിഷയെ പരിഹസിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യയും നടന്‍ ജഗതി ശ്രീകുമാറിന്റെ മകളുമായ പാര്‍വ്വതി രംഗത്ത്. പുസ്തകം വിറ്റു പോകാന്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറയണോയെന്ന് പാര്‍വ്വതി പരിഹസിച്ചു. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ പോസ്റ്റ്. അങ്ങനെയാണെങ്കില്‍ ഷാരൂഖ് ഖാന്‍ ഞോണ്ടിയെന്നോ, ടോം ക്രൂയിസ് കയറി പിടിച്ചു എന്നോ പറയാമെന്ന് പാര്‍വ്വതി പരിഹസിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് നിഷക്കെതിരെയുള്ള പാര്‍വ്വതിയുടെ പരിഹാസം.

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’ എന്നാണ് പരിഹാസ രൂപേണ പാര്‍വതി ഫെയ്‌സ്ബുക്കില്‍ പറയുന്നത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഢനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണു നിഷ വിവരിച്ചത്.

ട്രെയിനില്‍ വച്ച് യാത്രക്കിടെ രാത്രി തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണി എപിയുടെ ഭാര്യ നിഷ ജോസ് പ്രതികരിച്ചിരുന്നു. വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ വ്യക്തമാക്കിയിരുന്നു.

മോസോവുവില്‍ ഇഷ്ടപ്പെട്ട പങ്കാളിയെ സ്ത്രീ തെരഞ്ഞെടുക്കും… ആവശ്യം കഴിയുമ്പോള്‍ പുരുഷനെ കറിവേപ്പില പോലെ വലിച്ചെറിയും ; ബലാത്സംഗ ഇരകള്‍ മാത്രം പാര്‍ക്കുന്ന ഉമോജയും ലെസ്ബിയന്‍ ജീവിതം പിന്തുടരുന്ന അലാപ്പിനും…!!

sex-racket-696x391

സമൂഹം മുന്നോട്ട് വെയ്ക്കുന്ന എല്ലാ വേലിക്കെട്ടുകളും മറികടന്ന് സ്ത്രീകളുടെ നേട്ടം ആഘോഷിക്കാനും ലോകം പരിഗണിക്കുന്ന ലിംഗ അസമത്വത്തിനെതിരേ ലോകത്തുടനീളമുള്ള സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതുമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് യുഎന്‍ ഉദ്ദേശിക്കുന്നത്. സധൈര്യം തീരുമാനം എടുക്കാനും രാജ്യത്തിന്റെ ചരിത്രത്തില്‍ പങ്കാളിയാകാനും വേണ്ടിയുള്ള സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള പ്രയത്‌നം എന്നാണ് വനിതാ ദിനത്തിന് ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ലോകം ഒരു അന്താരാഷ്ട്ര വനിതാദിനം കൂടി ആചരിക്കുമ്പോള്‍ പുരുഷ മേല്‍ക്കോയ്മ തീരെയില്ലാതെ സ്ത്രീകള്‍ തന്നെ ഭരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രം പ്രാമുഖ്യമുള്ള ചില ഇടങ്ങള്‍ ലോകഭൂപടത്തിലുണ്ട്.

പുരുഷന്മാരെ സ്ത്രീകള്‍ കല്യാണം കഴിച്ചു കൊണ്ടുപോകുന്ന ചൈനയിലെ മോസോവു

ഹിമാലയന്‍ ഗിരിനിരകളുടെ താഴ്‌വാരത്തെ പ്രദേശങ്ങളില്‍ ഒന്നായ ഇവിടം സൗത്ത്-വെസ്റ്റ് ചൈനയിലെ ലുഗു തടാകത്തിന് സമീപത്ത് സ്ത്രീകള്‍ ഭരണം നടത്തുന്ന സ്ഥലമാണ്. ചില ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ കഴിയുന്നിടം എന്ന രീതിയില്‍ ചൈനീസ് സര്‍ക്കാര്‍ വേര്‍തിരിച്ചിരിക്കുന്ന നാഖി വിഭാഗത്തിന്റേതാണ് ഇവിടം. നാ യെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേവലം 40,000 പേര്‍ വരുന്ന ആയിരം വര്‍ഷമായി സ്ത്രീമേല്‍ക്കോയ്മാ പാരമ്പര്യം പിന്തുടരുന്ന പ്രത്യേക സമൂഹം
തായ്‌വഴി ഭരണമാണ് ഇവിടെ നടക്കുന്നത് കുടുംബങ്ങളില്‍ ഭരണം നടത്തുന്നത് അമ്മമാരാണ്. സ്വത്തും ഗോത്ര തലവന്‍ സ്ഥാനവും സ്ത്രീകള്‍ക്കാണ്. ബിസിനസും വീടുമെല്ലാം സ്ത്രീകള്‍ നോക്കുമ്പോള്‍ ആണുങ്ങളുടെ ജോലി കന്നുകാലി വളര്‍ത്തലാണ്. കുട്ടികള്‍ മിക്കവാറും മാതാവിനൊപ്പമായിരിക്കും. ഇഷ്ടമുള്ള പുരുഷനെ ആവശ്യാനുസരണം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇവിടെ സ്വന്തം പിതാവിനെ പോലും മിക്ക കുട്ടികള്‍ക്കും അറിയില്ലെന്നു മാത്രമല്ല പിതാവിന് പ്രാധാന്യവും ഇല്ല.

മാതാവിനൊപ്പം കഴിയാന്‍ വിധിക്കപ്പെട്ട പുരഷന്മാരില്‍ നിന്നും ഇഷ്ടപ്പെട്ട പങ്കാളിയെ സ്ത്രീകള്‍ തെരഞ്ഞെടുക്കുകയും വിവാഹം കഴിച്ചുകൊണ്ടു പോയി തന്റെ കീഴില്‍ വീട്ടില്‍ പാര്‍പ്പിക്കുകയുമാണ്. മറ്റു സമൂഹത്തെപോലെ പങ്കാളികള്‍ പരമ്പരാഗതമായി ഒരുമിച്ചു താമസിക്കുന്ന ഇടപാടും ഇവിടെയില്ല. എന്തിനേറെ ‘ഭര്‍ത്താവ്’ എന്നും ‘പിതാവ്’ എന്നുള്ള വാക്കുകളൊന്നും അവരുടെ നിഘണ്ടുവിലെന്നല്ല ഭാഷയില്‍ പോലുമില്ല.

ലെസ്ബിയന്‍ ജീവിതം പിന്തുടരുന്നവരുടെ സ്വന്തം അലാപ്പിന്‍ ഗ്രാമം

ലെസ്ബിയന്‍ സെക്‌സിന് പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ കൂട്ടമായി താമസിക്കുന്ന ഇടം എന്ന നിലയില്‍ അലബാമയിലെ അലാപ്പിന്‍ ഗ്രാമത്തിലും പുരുഷന്മാര്‍ ഇല്ല. സ്ത്രീ പങ്കാളികള്‍ ഒരുമിച്ച് കഴിയുന്ന ഇവിടം അറിയപ്പെടുന്നത് തന്നെ ‘വോമീന്‍സ് ലാന്റ്’ എന്നാണ്. 1977 ല്‍ ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിന്‍ കാലത്തെ ‘കടല്‍ പഗോഡ’ സമൂഹത്തിലാണ് ഇവരുടെ വേരുകള്‍.

1970 കളില്‍ നടന്ന സ്വവര്‍ഗ്ഗരതിയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നീക്കങ്ങള്‍ക്ക പിന്നാലെ ഇവിടുത്തെ ബീച്ചില്‍ ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ തീരുമാനം എടുക്കുകയായിരുന്നു. അന്നു മുതല്‍ ഇവിടെ അവര്‍ പുരുഷന്മാരെ അനുവദിച്ചിരുന്നില്ല. 1990 കളില്‍ എമിലി ഗ്രീന്‍ എന്ന യുവതി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍നാടന്‍ അലബാമയിലെ ഗിരിശൃംഖങ്ങളിലേക്ക് പിന്നീട് താമസം മാറ്റുകയും അത് പിന്നീട് ഒരു ഗ്രാമമായി മാറുകയുമായിരുന്നു.

ഇതിനെ വൈവിദ്ധ്യ സ്ത്രീവംശങ്ങളുടെ ഗൃഹം എന്നാണ് ആല്‍പ്പിന്‍ ഗ്രാമത്തിന്റെ വെബ്‌സൈറ്റില്‍ സ്ഥലത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരെ പൂര്‍ണ്ണമായും ഒഴിവാക്കിയും പരിസ്ഥിതി സൗഹൃദമായും ലെസ്ബിയന്‍ സമൂഹമാണ് ഇവിടെ താമസിച്ചു വരുന്നത്. 17 വൃദ്ധകളോളം ഇവിടെ ഒരുമിച്ച ജീവിക്കുകയും തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

കെക്കോവ മരം ഒരു സ്ത്രീ, അതിന്റെ പാനീയം കുടിക്കാന്‍ അര്‍ഹര്‍ സ്ത്രീകള്‍

കോസ്റ്റാറിക്കയിലെ ബ്രൈബ്രിയും വിഭിന്നമല്ല. കോസ്റ്റാറിക്കയുടെ ലിമന്‍ പ്രവിശ്യയിലും വടക്കന്‍ പനാമയിലെയും ചില വംശങ്ങളാണ് ബ്രൈബ്രിയിലുള്ളത്. സെന്‍സസ് ഡേറ്റകള്‍ അനുസരിച്ച് 12,000 നും 35,000 നും ഇടയില്‍ വരുന്ന ജനസംഖ്യയുള്ള ഗോത്ര വിഭാഗമാണ്. ഭവനത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ച് ചലിക്കുന്ന വംശീയതയാണ് ഇത്. കുട്ടികളുമായി സ്ത്രീകളാണ് ഭരിക്കുന്നത്. ഓരോ ബ്രൈബ്രിയും ഓരോ ഗോത്രമാണ്. പാരമ്പര്യമായി ചെറുമക്കള്‍ വഴി ഭരണം കയ്യാളുന്ന ഈ സമൂഹത്തില്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് വീട്ടിലെ അമ്മമാരാണ്. ഇവിടെ അധികാരത്തിന്റെ ചിഹ്നമായി ഉപയോഗിക്കുന്ന കൊക്കോവ എന്ന പാനീയം കുടിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അവകാശം. ഈ വൃക്ഷത്തെ അവര്‍ ദേവതയായി സങ്കല്‍പ്പിക്കുകയും അത് ദൈവം തന്നതാണെന്ന വിശ്വസിക്കുകയും ചെയ്യുന്നു.

ലൈംഗിക പീഡന ഇരകളുടെ അഭയകേന്ദ്രം ഉമോജ

കെനിയയിലെ ഉമോജയാണ് സ്ത്രീ കേന്ദ്രീകൃത സമൂഹത്തില്‍ പെടുന്ന മറ്റൊരു വംശീയത. തായ്‌വഴി അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന ഇവിടെയും പുരുഷന്മാര്‍ക്ക് നിരോധനമാണ്. വടക്കന്‍ കെനിയയിലെ പുല്‍മേടുകളായ സാംബുരുവിലെ ഗ്രാമങ്ങളിലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലാത്ത സ്ത്രീ കേന്ദ്രീകൃത ഗ്രാമം. വടക്കന്‍ കെനിയയിലെ ഇവിടം ലൈംഗികപീഡന ഇരകളെയും വംശീയ അക്രമത്തിനിരയായ സ്ത്രീകളുടെയും അഭയ കേന്ദ്രമായ ഇവിടെ അത്തരക്കാര്‍ കൂട്ടമായി താമസിക്കുന്നു. മുള്‍ വേലികള്‍ കൊണ്ടാണ് പുരുഷ സന്ദര്‍ശകരില്‍ നിന്നും ഈ പ്രദേശം വേര്‍തിരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സൈനികരാല്‍ ബലാത്സംഗത്തിന് ഇരകളായ 15 സ്ത്രീകളുമായി കൂട്ട ബലാത്സംഗ ഇരകളില്‍ ഒരാളായ റെബേക്കാ ലോലോസോളി എന്ന സ്ത്രീയാണ് 1990 ല്‍ ഗ്രാമം നിര്‍മ്മിച്ചത്. വനിതകളുടെ അവകാശം ഗ്രാമത്തില്‍ പ്രചരിപ്പിച്ചതും ഇവര്‍ തന്നെ. പീഡന ഇരകള്‍ക്ക് അഭയസ്ഥാനമായി മാറിയതോടെ സവാഹിലി ഭാഷയില്‍ ഉമോജ എന്ന വാക്കിനര്‍ത്ഥം തന്നെ ‘ ഐക്യം’ എന്നായിരിക്കുകയാണ്. നിര്‍ബ്ബന്ധിത വിവാഹം, ചേലാകര്‍മ്മം, ഗാര്‍ഹിക പീഡനം, ലൈംഗികപീഡനം എന്നിവയ്ക്ക് ഇരയായി ഒറ്റപ്പെട്ടവരുടെ അഭയകേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഉമോജ.

മഞ്ഞ് മൂടിയ നദിയില്‍ പൂര്‍ണ്ണനഗ്നയായി യുവതി; തണുത്ത വെള്ളത്തിലെ നീന്തല്‍ യൗവനം കാത്തുസൂക്ഷിക്കാന്‍; ചിത്രങ്ങള്‍

swim

പൊതുവെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ വ്യായാമങ്ങള്‍ നല്ലതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മഞ്ഞുറച്ച നദിയില്‍ വസ്ത്രം ഉപേക്ഷിച്ച് പൂര്‍ണ്ണനഗ്നയായി നീന്തിയാല്‍ ചെറുപ്പം കാത്തുസൂക്ഷിക്കുമെന്നാണ് ഉക്രെയിന്‍കാരുടെ വിശ്വാസം.

മൈനസ് 9 താപനിലയിലാണ് ഇപ്പോള്‍ ഉക്രൈയിനിലുള്ളത്. ഉക്രൈയിനിലെ നൈപ്പര്‍ നദിയില്‍ എല്ലാ ഞായറാഴ്ചകളിലും ഈ വിശ്വാസത്തിലാണ് ഇന്ന വ്‌ലാഡിമിര്‍സ്‌കായ എന്ന 32കാരി. മഞ്ഞുറച്ച നദീതിരത്തിലും നദിയിലുമൊക്കെ നീന്തി തുടിക്കുന്ന ഇന്നയുടെ ഫോട്ടോ വൈറലാണ്.

കഴിഞ്ഞ 9 വര്‍ഷം തുടര്‍ച്ചയായി നീന്താന്‍ വരാറുണ്ട് ഇന്ന. ഭര്‍ത്താവിനൊപ്പവും ഒറ്റയ്ക്കുമെല്ലാം ഇന്ന നദിയില്‍ പൂര്‍ണ്ണനഗ്നയായി നീന്തും. മരവിച്ച താപനില ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും സൂക്ഷിച്ച് നമ്മെ കൂടുതല്‍ സുന്ദരിയാക്കുമെന്നാണ് ഇന്നയുടെ വിശ്വാസം.

നദിയില്‍ നീന്തുക മാത്രമല്ല ഇന്ന ചെയ്യുന്നത്. മഞ്ഞിലൂടെ ഓടുകയും വ്യായാമത്തിന്റെ ഭാഗമാണെന്നും പിന്നീടാണ് വെള്ളത്തിലേക്ക് നീന്താന്‍ ചാടുന്നതെന്നും ഇന്ന പറയുന്നു. തണുത്ത വെള്ളത്തില്‍ ശരീരം മുങ്ങുമ്പോള്‍ ആന്തരികായവയവങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിനെ കളയാനും മസില്‍സിനെ ശരിയാക്കാനും സഹായിക്കും. സന്ധി വേദനയ്ക്കും ഇത് ഉപകാരപ്പെടുമെന്നാണ് ഇന്ന പറയുന്നത്.

ചിത്രങ്ങള്‍ കാണാം

     

പഠിക്കുന്ന കോളേജ് അത്ര പോരെന്നു പ്രിയ വാര്യർ ; എനിക്കെങ്ങനെ പ്രിയയെ പറ്റി മാത്രം സംസാരിക്കാനാകുമെന്നു പ്രിൻസിപ്പൽ

scokE2bidhjbf

പഠിക്കുന്ന കോളേജ് അത്ര പോരെന്നു പ്രിയ വാര്യർ ; എനിക്കെങ്ങനെ പ്രിയയെ പറ്റി മാത്രം സംസാരിക്കാനാകുമെന്നു പ്രിൻസിപ്പൽ

29196627_1913241552319329_8412731048890204160_n

ലോകം മുഴുവൻ ഒറ്റ ദിവസം കൊണ്ട് തരംഗമാകുകയായിരുന്നു പ്രിയ വാര്യർ. തൃശൂർ വിമല കോളേജിൽ പഠിക്കുന്ന പ്രിയ പക്ഷെ കോളേജ് ജീവിതത്തിൽ അസ്വസ്ഥയാണ് . അനുവാദമില്ലാത്ത നിരവധി നിയന്ത്രണങ്ങള്‍ക്കിടെയാണ് തന്റെ യഥാര്‍ഥ കോളജ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ഇതില്‍ ആകെ ആശ്വാസം കോളജില്‍ വച്ച് കണ്ടുമുട്ടിയ തന്റെ നാല് സുഹൃത്തുക്കളാണെന്നും പ്രിയ ബി ബി സിയുടെ അഭിമുഖത്തിൽ പറയുകയുണ്ടായി.

29063500_1912204732423011_710701668831854592_n

‘ഒരുപാടു പ്രതീക്ഷകളുമായി ഭയങ്കര കളര്‍ഫുള്‍ ക്യാംപസ് ജീവിതം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ഈ കോളജില്‍ ചേര്‍ന്നത്. പക്ഷെ ഇവിടെ ഭയങ്കര നിയന്ത്രണങ്ങളായാണ്. ഇവിടവുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണ് പക്ഷേ എങ്ങനയൊക്കൊയോ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി.’–പ്രിയ പറയുന്നു.

27867959_1895944757382342_7177127807487292020_n

എന്നാല്‍ പ്രിയയെ പോലെ തന്നെ മിടുക്കികളായ ഒരുപാട് വിദ്യാര്‍ഥിനികള്‍ തങ്ങളുടെ കോളജില്‍ പഠിക്കുന്നുണ്ടെന്നാണ് പ്രിയ പഠിക്കുന്ന തൃശൂരിലെ വിമല കോളജിലെ പ്രിന്‍സിപ്പല്‍ മരിയറ്റ് എ തേരാട്ടില്‍ പറയുന്നത്.

29177962_1913392328970918_6602889176759140352_n

എനിക്കെങ്ങനെ പ്രിയയെ പറ്റി മാത്രം സംസാരിക്കാനാകും. എന്റെ കോളജിലെ പ്രതിഭാധനരായ നിരവധി വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. കേരളത്തിലുള്ളവര്‍ക്കല്ല നിങ്ങള്‍ ഉത്തരേന്ത്യക്കാര്‍ക്കാണ് പ്രിയയെ ഏറെയിഷ്ടം. എന്റെ കോളജിലെ രണ്ടായിരത്തിയഞ്ഞൂറോളം കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. ഇതില്‍ പല റിയാലിറ്റി ഷോകളിലും വിജയികളായവരുണ്ട്. അഭിനയിക്കാന്‍ പോയവരുണ്ട്. അവരെയും നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുമോ?

എനിക്കെങ്ങനെ പ്രിയയെ പറ്റി മാത്രം സംസാരിക്കാനാകും. എന്റെ കോളജിലെ പ്രതിഭാധനരായ നിരവധി വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. കേരളത്തിലുള്ളവര്‍ക്കല്ല നിങ്ങള്‍ ഉത്തരേന്ത്യക്കാര്‍ക്കാണ് പ്രിയയെ ഏറെയിഷ്ടം. എന്റെ കോളജിലെ രണ്ടായിരത്തിയഞ്ഞൂറോളം കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. ഇതില്‍ പല റിയാലിറ്റി ഷോകളിലും വിജയികളായവരുണ്ട്. അഭിനയിക്കാന്‍ പോയവരുണ്ട്. അവരെയും നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുമോ?

27749827_1895957070714444_7413165408355124748_n

മഴവിൽ മനോരമയിൽ മിടുക്കി എന്ന റിയാലിറ്റി ഷോയിലെ വിജയിയായ ശ്രുതി പോൾ ഇവിടെയുള്ള കുട്ടിയാണ്. ആയിരക്കണക്കിന് കുട്ടികൾ അന്ന് ഒഡീഷന് പങ്കെടുക്കാൻ പോയിരുന്നു. അവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു എന്നാല്‍ വിജയിയായത് ഈ കോളജിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയായ ശ്രുതിയാണ്.’–പ്രിന്‍സിപ്പല്‍ പറഞ്ഞു.

പൂമരം കണ്ടിറങ്ങിയ മോഹൻലാൽ പറഞ്ഞത് ആരാധകരെ ഞെട്ടിച്ചു

മരം കണ്ടിറങ്ങിയ മോഹൻലാൽ പറഞ്ഞത് ആരാധകരെ ഞെട്ടിച്ചു.കാളിദാസ് നായകനായി മലയാളത്തില്‍ അരങ്ങേറിയ പൂമരം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മകന്റെ സിനിമ കാണാൻ അച്ഛൻ ജയറാമും അമ്മ പാർവതിയും ആദ്യദിനം തന്നെ തിയറ്ററുകളിലെത്തിയിരുന്നു. എറണാകുളം പത്മയിലാണ് കാളിദാസിനൊപ്പം ഇരുവരും എത്തിയത്. സിനിമ കണ്ടിറങ്ങിയ പാർവതിയുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു.എല്ലാമുണ്ട്​. പാട്ടും നൃത്തവും കവിതയുമുണ്ട്​. വർണ്ണക്കാഴ്​ചകൾ ആ​േവാളമുണ്ട്​. കലയുടെ മേളപ്പെരുക്കമാണ്​. ഒരു കലോത്സവ മേളം തന്നെയുണ്ട്​. ഇത്രയുമായാൽ സിനിമയാകു​മെങ്കിൽ കാത്തുകാത്തിരുന്ന്​ തിയറ്ററിലെത്തിയ ‘പൂമരം’ ഒരൊന്നാന്തരം സിനിമയാണ്​. പക്ഷേ, അതുപോരല്ലോ. അതുകൊണ്ട്​ സിനിമ കഴിഞ്ഞിറങ്ങുന്നവർ ന്യായമായും ആ കുഞ്ഞ്​ ചോദ്യം ചോദിക്കും… ‘ഇതിൽ സിനിമ എവിടെ…?

ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുന്നു..

കോളേജില്‍ സര്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ ബോര്‍ഡില്‍ എഴുതാനായി ഒന്ന് തിരിഞ്ഞപ്പോള്‍ ആണ്‍കുട്ടികളുടെ ഇടയില്‍ നിന്ന് ഭയങ്കര സംസാരം .
കോപാകുലനായ സര്‍ : നിനക്കൊക്കെ ഒരു സെക്കന്റ് കിട്ട്യാ മതി അപ്പോഴേക്കും ഇങ്ങനെ …അപ്പോള്‍ കുട്ടികളില്‍ നിന്നോരുവന്‍ – സെക്കന്റ് കിട്ടിയാല്‍ ഇങ്ങനെ ,അപ്പൊ ഫസ്റ്റ് കിട്ട്യാല്‍ എങ്ങനെ ആയിരിക്കും സര്‍ .ആഹ്ഹഹഹഹഹഹ…ആഘോഷങ്ങളും ആർപ്പുവിളികളുമായി താര പുത്രന്മാർ വരുന്നത് നമ്മൾ കണ്ടതാണ് . അങ്ങിനെ ഒരു വരവിന് അർഹതയുണ്ടായിട്ടും എന്തോ ഗോകുലിന്റെ വരവ് ആഘോഷിക്കപ്പെട്ടില്ല .ഇന്ന് ” ഇര ” കണ്ടപ്പോൾ ഒരു കാര്യം ഉറപ്പിച്ചു ആഘോഷങ്ങളും ആർപ്പുവിളികളും ഇല്ലാതെയാകും വന്നിട്ടുണ്ടാവുക പക്ഷെ മലയാള സിനിമയിൽ ഈ നടൻ ആഘോഷിക്കപ്പെടുക തന്നെ ചെയ്യും കാരണം അച്ഛന്റെ ഒരു ഫയർ അയാളിലും കിടപ്പുണ്ട് …

കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗത്തിന് എതിരെ ഒന്നാം ഭാഗത്തിന്‍റെ അണിയറക്കാർ


മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ രണ്ടാം ഭാഗത്തിന് എതിരെ ആദ്യ സിനിമയിലെ അണിയറക്കാർ. മുൻ‌കൂർ അനുമതി തേടാതെയാണ് പ്രഖ്യാപനം നടത്തിയത് എന്ന് ആദ്യ സംവിധായകൻ റ്റി.എസ്. സുരേഷ്ബാബു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണി പറഞ്ഞു.

അണിയറക്കാര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രഖ്യാപനം നടത്തിയതെന്നും സിനിമയുടെ പേരും പോസ്റ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും അരോമ മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ പുതിയ സിനിമ ഇറക്കാൻ നിയമ തടസം ഉണ്ട്. പകർപ്പ് അവകാശം വാങ്ങാതെ ആണ് പ്രഖ്യാപനം നടത്തിയത് എന്നു ആദ്യ പ്രൊഡ്യൂസർ അരോമ മണി പറഞ്ഞു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പുറത്തു വിട്ടത്. യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാന്‍‍ ഉദ്ദേശിച്ചിരുന്നത്.

അനന്യയുടെ ഭര്‍ത്താവ് ആഞ്ചനെയന്‍റെ പുതിയ ലുക്ക്‌ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും

അനന്യയുടെ ഭര്‍ത്താവ് ആഞ്ചനെയന്‍റെ പുതിയ ലുക്ക്‌ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും. ദുല്‍ഖര്‍ സല്‍മാന്‍ വരെ മാറിനില്‍ക്കും.

ഒരു പുരുഷനില്‍ നിന്നും പ്രതീക്ഷിക്കുന്നത് ലാലേട്ടന്‍ തരും

ഒരു പുരുഷനില്‍ നിന്നും പ്രതീക്ഷിക്കുന്നത് ലാലേട്ടന്‍ തരും.. ഷെയര്‍ ചെയ്ത ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക.