നാല് വര്‍ഷമായി ഈ വണ്ടിയില്‍ നാട് ചുറ്റുകയാണ്; വീടും ജീവിതവുമെല്ലാം വാനില്‍ തന്നെ; ഇവര്‍ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നതോ?

ഈ യുവ ദമ്പതികള്‍ നാട് ചുറ്റുകയാണ്. ഇതിനോടകം പിന്നിട്ടത് ഒരു ലക്ഷം കിലോമീറ്ററാണ്. ഇരുപത്തിനാലുകാരായ ക്ലിയോ കോഡ്‌റിങ്റ്റണും, മിച്ച് കോക്‌സുമാണ് നാല് കൊല്ലമായി ഓസ്‌ട്രേലിയ ചുറ്റിസഞ്ചരിച്ച് ജീവിക്കുന്നത്.

2002 മോഡല്‍ ടൊയോട്ടയിലാണ് ഊര് ചുറ്റല്‍. വീടും, ജീവിതവുമെല്ലാം ഈ വാന്‍ തന്നെ. ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവര്‍ക്ക് നേരം പുലരുന്നത്. ഇവരുടെ ജീവിതം കണ്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നും.

കോളേജില്‍ വെച്ച് കണ്ട് മുട്ടിയ ഇരുവര്‍ക്കും യാത്രകളോട് ഇഷ്ടമായിരുന്നു. പിന്നീട് ഒരു കൊല്ലത്തേക്ക് നാട് ചുറ്റാന്‍ തീരുമാനിച്ചു. അത് പിന്നീട് രണ്ടാം കൊല്ലത്തിലേക്ക് നീണ്ടു. ഇപ്പോള്‍ നാല് കൊല്ലമായി ഈ വാനും യാത്രയുമാണ് ജീവിതം.

യാത്രക്കും ജീവിക്കാനുള്ള വഴിയും കണ്ടെത്തുകയായിരുന്നു പിന്നീടുള്ള പ്രശ്‌നം. ഒരു ട്രാവല്‍ മാഗസിന് തങ്ങളുടെ യാത്രയുടെ ചിത്രങ്ങള്‍ കൊടുത്ത് അതിന് ഒരു വിധം പരിഹാരം കണ്ടെത്തി. ഷോപ്പിംഗും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇതിനാല്‍ ഇവര്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. വാനില്‍ യാത്ര ചെയ്ത് ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ച് ഇവര്‍ യാത്ര തുടരുകയാണ്.

ഉടന്‍ പണത്തിലെ പിന്നില്‍ നടക്കുന്ന വന്‍ തട്ടിപ്പ്


മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്നാ പരിപാടിയെ പറ്റിയുള്ള വിവാദങ്ങള്‍ കേട്ടടുങ്ങുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പെണ്‍കുട്ടിയെ ഡാന്‍സ് നന്നായി കളിച്ചില്ല എന്നാ കാരണത്താല്‍ പുറത്താക്കിയതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രധിഷേധവും ആരെങ്ങേറി.

ഇതിന്റെ അവതാരകരായ മാത്തുക്കുട്ടിയെയും കല്ലുവിനെയും സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായി ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി യുവാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

വീഡിയോ കാണാം ;

എസ്.എസ്.എൽ.സി വിദ്യാർത്ഥിനികളെ ആട്ടോറിക്ഷ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻശ്രമം


കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ വീട്ടിൽ നിന്നിറങ്ങിയ അഞ്ച് വിദ്യാർത്ഥിനികളെ ആട്ടോറിക്ഷ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഓടിക്കൊണ്ടിരുന്ന ആട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. കൊല്ലം ബീച്ചിനടുത്ത് വെടിക്കുന്ന് ഭാഗത്ത് താമസിക്കുന്ന കൊല്ലം വിമലഹൃദയ സ്കൂളിലെ അഞ്ച് വിദ്യാർത്ഥിനികൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. ബസിൽ പോകാനായിരുന്നു ആലോചന. ബസ് കാത്തുനിന്നാൽ സമയം വൈകുമെന്ന് കരുതി വിദ്യാർത്ഥിനികൾ ആട്ടോറിക്ഷയിൽ കയറി. ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയുടെ അമ്മ ആട്ടോക്കൂലി നൽകാനുള്ള പൈസയെടുക്കാൻ വീട്ടിലേക്ക് കയറുന്നതിനിടെ ആട്ടോറിക്ഷ വിട്ടുപോയി

കപ്പലണ്ടിമുക്കിലെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ആട്ടോറിക്ഷ ഡ്രൈവർ ചെറുവഴികളിലൂടെ ഏറെ നേരം ചുറ്റിക്കറങ്ങി. ഇതിനിടയിൽ ഡ്രൈവർ വസ്ത്രങ്ങളൂരി നഗ്നത കാട്ടിയതോടെ വിദ്യാർത്ഥിനികൾ ബഹളം വച്ചു. എന്നിട്ടും ആട്ടോറിക്ഷ നിറുത്താതെ പോയി. കപ്പലണ്ടി മുക്കിന് സമീപത്ത് വളവ് തിരിയാനായി വേഗത കുറച്ചപ്പോൾ വിദ്യാർത്ഥിനികൾ പുറത്തേക്ക് ചാടുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടികൾക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് വിദ്യാർത്ഥിനികളെ പരീക്ഷ തുടങ്ങും മുൻപേ സ്കൂളിൽ എത്തിച്ചു.

ഏകദേശം 40 മിനിട്ട് വിദ്യാർത്ഥിനികളെയും കൊണ്ട് ആട്ടോഡ്രൈവർ സഞ്ചരിച്ചു.
ഒരു കുട്ടിയുടെ ഹാൾ ടിക്കറ്റടങ്ങിയ ബാഗ് ആട്ടോയിൽ നഷ്ടമായെങ്കിലും സ്‌കൂൾ അധികൃതർ താത്കാലിക ഹാൾ ടിക്കറ്റ് നൽകി പരീക്ഷ എഴുതിച്ചു.
വിദ്യാർത്ഥിനികൾ നൽകിയ രജിസ്ട്രേഷൻ നമ്പർ പ്രകാരം പൊലീസ് അന്വേഷിച്ചപ്പോൾ നമ്പർ കാറിന്റേതാണെന്ന് വ്യക്തമായി. പൊലീസ് നഗരത്തിന്റെ പല ഭാഗങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ആട്ടോറിക്ഷ കണ്ടെത്തിയില്ല. ഇയാൾ തമിഴ് കലർന്ന മലയാളമാണ് സംസാരിച്ചതെന്നും മുൻപ് പരിസരത്തെങ്ങും കണ്ടിട്ടില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇവരുടെ മൊഴിയെടുത്ത് ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉടന്‍ പണത്തിലെ അവതാരകന്‍ മാത്തുകുട്ടി പറയുന്നു


എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയിൽ നിന്ന് പറവൂര്‍ സ്വദേശിയായ മത്സരാര്‍ത്ഥി ഷാഹിന എന്ന പതിനേഴുകാരി പുറത്താക്കപ്പെട്ടപ്പോൾ ചാനലിനെതിരെയും അവതാരകർക്കെതിരെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

ഉടന്‍ പണത്തിന്റെ 84-ാം എപ്പിസോഡിലാണ് ഷാഹിനയെ മനപൂര്‍വ്വം പുറത്താക്കിയത്, മാത്തുകുട്ടി ആന്‍ഡ് ടീംസ് പെണ്‍കുട്ടിയോട് അനീതി കാണിച്ചു എന്ന് സോഷ്യല്‍ മീഡിയ പൊങ്കാലയിടുമ്പോൾ വളരെ മാന്യമായ സമീപനമാണ് മാത്തുകുട്ടി സ്വീകരിച്ചത്.

ഒരുപാട് കൈയ്യടി തന്നിട്ടുള്ളവര്‍ക്ക് കൂവാനുള്ള അര്‍ഹതയുണ്ട്. ഒരോ എപ്പിസോഡിലും നല്‍കാനുള്ള തുകയ്ക്ക് നിയന്ത്രണം ഉണ്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഷാഹിന ഉഗ്രന്‍ മത്സരാര്‍ത്ഥിയാണ്, ഇങ്ങനെ സംഭവിച്ചതില്‍ നാട്ടുകാരേക്കാള്‍ വിഷമമുണ്ടെന്നും മാത്തുകുട്ടി പറയുന്നു. അവതാരകരായ മാത്തുകുട്ടിയും രാജ് കലേഷും അവതരിപ്പിക്കുന്ന പരിപാടിയില്‍ മാത്തുകുട്ടിയെ മാത്രം ഉന്നം വയ്ക്കുന്ന വിമര്‍ശനങ്ങളാണ് പ്രചരിക്കുന്നത്.

പരിപാടിക്കെതിരെ നിരവധി ട്രോളുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് സോഷ്യല്‍ മീയിയയില്‍ നിറയുന്നത്. വളരെ ഗംഭീരമായി തന്നെ മത്സരത്തില്‍ മുന്നേറികൊണ്ടിരുന്ന ഷാഹിനയെ മനപൂര്‍വ്വം പുറത്താക്കുന്നതിന്റെ ഭാഗമായി ഡാന്‍സ് കളിപ്പിച്ചു എടിഎമ്മിന് ഇഷ്ടപ്പെട്ടില്ല എന്ന് വരുത്തിതീര്‍ത്ത് പുറത്താക്കി എന്നാണ് ഉടന്‍ പണത്തിനെതിരെയും ഉടന്‍ പണം അവതാരകര്‍ക്കെതിരേയും ഉയരുന്ന വിമര്‍ശനങ്ങള്‍.

രണ്ട് ലൈഫ് ലൈനുകള്‍ ബാക്കി നില്‍കുമ്പോഴും മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തില്‍ ചാനലിനെതിരെ ഒന്നും പറയാനില്ലെന്നാണ് ഷാഹിനയുടെ പ്രതികരണം. എല്ലാ ചോദ്യങ്ങള്‍ക്കും ലൈഫ്ലൈനുകള്‍ ഉപയോഗിക്കാമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായും ഷാഹിന പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഷാഹിനയെ വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകൾ . സമൂഹമാധ്യമങ്ങളില്‍ നിന്നുയർന്ന ശക്തമായ പ്രധിഷേധം കാരണമാണ് ഈ തീരുമാനത്തിലേയ്ക്ക് അധികാരികൾ എത്തിയത്. കൂടാതെ അവതാരകരായ മാത്തുകുട്ടിയും കല്ലുവും മാപ്പു പറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചാനല്‍ അധികൃതര്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ തലപ്പത്ത് പെണ്‍കുട്ടികള്‍ക്ക് കെണിയൊരുക്കുന്നത് പേഴ്‌സണാലിറ്റി ട്രെയ്‌നറായ യുവതി

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ തലപ്പത്ത് പെണ്‍കുട്ടികള്‍ക്ക് കെണിയൊരുക്കുന്നത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പേഴ്‌സണാലിറ്റി ട്രെയ്‌നറായ യുവതി.കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിക്കുന്നത് ഇതരസംസ്ഥാനങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കെന്ന് വെളിപ്പെടുത്തല്‍.

ഒരു രാത്രി ഒരു കോടീശ്വരനൊപ്പം ചിലവഴിച്ചാല്‍ ലക്ഷങ്ങള്‍ ഉണ്ടാക്കാം ഒന്നും പേടിക്കാനുമില്ല: ബാംഗ്ലൂരില്‍

അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരുടെ മാതാപിതാക്കളെ ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ നിന്നും അയച്ചുതരുന്ന പണം ഒന്നിനും തികയുന്നില്ലെന്നും, ഇവിടെ നിന്നും ഒരു രാത്രി പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഏതായാലും വാട്ട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത ഇപ്പോള്‍ വൈറലായിരിക്കകയാണ്. ഒരു പ്രമുഖ മാധ്യമം ബാംഗ്ലൂരില്‍ മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്‌സ് റാക്കറ്റുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ബാംഗ്ലൂരിലെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെ അധിക ചിലവാണു പലപ്പോഴും അവരെ മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്, എന്നാല്‍ അവിടെത്തെ മറ്റു ജോലികള്‍ക്ക് എല്ലാം വളരെ കുറഞ സാലറി മാത്രമേ കിട്ടുന്നുള്ളു. ഇങ്ങനെ സംഭവിക്കുമ്പോഴാണ് നിശാ പാര്‍ട്ടികളിലും മറ്റിടങ്ങളിലും പെണ്‍കുട്ടികള്‍ എത്തുന്നത്.

ഇവിടെ ജോലി ചെയ്ത് ജീവിക്കാന്‍ തന്നെ കിട്ടുന്ന ശമ്പളം തികയുന്നില്ല, പിന്നെ പഠിക്കുന്നവരുടെ കാര്യം ഞാന്‍ പറയേണ്ടതില്ലല്ലോ പാര്‍ട്ട് ടൈം ജോലികള്‍ക്കു വളരെ കുറഞ്ഞ ശമ്പളം ആണ് കിട്ടുക പക്ഷെ ഇവിടെ ഒരു കോടിശ്വരന്റെ കൂടെ ഒരു ദിവസം ചിലവഴിച്ചാല്‍ ഒരുമാസത്തെ ശമ്പളത്തെക്കാള്‍ ഉണ്ടാക്കാം. ഒന്നും നഷ്ടപ്പെടാന്‍ ഇല്ല.

ആരും അറിയുകേം ഇല്ല. ഇത് പോലുള്ള ജോലികളിലേക്ക് എത്തിക്കാന്‍ ബാംഗ്ലൂര്‍ ബേസ് ചെയ്ത വലിയ ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. സെക്‌സ് റാക്കറ്റുകളില്‍ നിന്നും ഈ ഏജന്‍സി വ്യത്യസ്തകുന്നത് ജീവിതകാലം മുഴുവന്‍ ഇവിടെ പണിയെടുക്കണ്ട എന്നതു തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും നിര്‍ത്തി നാട്ടിലേക്ക് മടങ്ങാം എന്നും പെണ്‍കുട്ടി പറയുന്നു. ഏതായാലും ഇതിനെ എതിര്‍ത്തും ധാരാളം പേര്‍ രംഗത്ത് വരുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും അല്ലെന്നാണ് കൂടുതല്‍ പേരുടേയും അഭിപ്രായം.

എന്നേക്കാൾ 13 വയസ്സിന് ഇളയ പെൺകുട്ടിയെ വിവാഹം കഴിക്കുമെന്ന് കരുതിയില്ല

569008020-shahidmira_6

ബോളിവുഡിലെ ഹോട്ട് ആൻഡ് ക്യൂട്ട് താരം ഷാഹിദ് കപൂർ ഇപ്പോൾ അതീവ സന്തോഷത്തിലാണ്. ഐഫാ 2017ലെ മികച്ച നടനുള്ള അവാർഡ് ഉഠ്താ പഞ്ചാബിലെ അഭിനയത്തിന് ഷാഹിദ് കരസ്ഥമാക്കിയിരിക്കുകയാണ്. സിനിമ ജീവനാണെങ്കിലും കുടുംബത്തെ വിട്ടൊരു കളിയില്ല ഷാഹിദിന്. മകൾ മിഷയും പത്‌നി മിറയും ചേർന്ന കൊച്ചുലോകത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവെക്കാനും താരം ശ്രമിക്കാറുണ്ട്. ഭാര്യയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാൽ ഷാഹിദിന് ആയിരം നാവാണ്. അവാർഡ്ദാന ചടങ്ങിനും പ്രിയതമയ്ക്കൊപ്പം എത്തിയ ഷാഹിദ് മിറയെക്കുറിച്ചും സംസാരിച്ചേ മടങ്ങിയുള്ളു.

അവാർഡിനോടനുബന്ധിച്ച് ഷാഹിദിനോടു ചോദിച്ച ഒരു രസകരമായ ചോദ്യത്തിന് താരം അൽപം തമാശ കലർത്തി മറുപടി നൽകുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സിൽ ഷാഹിദ് ചെയ്ത കുസൃതിത്തരം ഓർക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ തന്റെ പതിനെട്ടാമത്തെ വയസ്സിൽ താനൊരിക്കലും ചിന്തിച്ചിരുന്നില്ല തനിക്കു പതിനെട്ടുള്ളപ്പോൾ വെറും അഞ്ചു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെയാണ് ഭാവിയില്‍ വിവാഹം കഴിക്കാൻ പോകുന്നതെന്ന്. താൻ ചെയ്ത ഏറ്റവും വലിയ കുസൃതിത്തരം അതാണെന്നും താരം പറഞ്ഞു.

മിഷയെക്കൂടാതെ അടുത്ത കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് ഇരുവരും ഒരേ സ്വരത്തിൽ അതെ എന്നുത്തരം പറഞ്ഞു. മിറയെക്കുറിച്ചു പറഞ്ഞ് ഷാഹിദിന് തീരുന്നേയില്ല, ”എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്റെ ഭാര്യ. എല്ലാ ദിവസവും അവൾ എന്നെയും മിഷയെയും ഓരോ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നു. ഞാൻ എന്നെക്കുറിച്ചു ചിന്തിക്കും മുമ്പ് ഇപ്പോൾ അവളെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്.”- ഷാഹിദ് പറയുന്നു. തീർന്നില്ല ഭാര്യ തന്നെ ഒരു ബോറൻ ഭർത്താവായിട്ടാണ് കാണുന്നതെന്നും ഷാഹിദ് പറയുന്നു. ദിവസങ്ങളോളം ജോലിയിൽ മുഴുകുന്നതുകൊണ്ടാണത്രേ മിറയുടെ ഈ പരാതി.

ഉഠ്താ പഞ്ചാബിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വേളയിലാണ് ഷാഹിദ് മിറയെ ആദ്യമായി കാണുന്നത്. ചിത്രത്തിലെ ടോമി എന്ന കഥാപാത്രത്തിന്റെ ലുക്കിലാണു താൻ മിറയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നത്. പോണിടെയിൽ കെട്ടിവച്ച്, ട്രാക്ക് പാന്റ്സും പ്രത്യേകതയുള്ള ഷൂസുമൊക്കെ ധരിച്ച് ഒരു പ്രത്യേക അവതാരത്തിൽ. ടോമിയെപ്പോലെ ഒരു രൂപവുമായി ചെന്ന തന്നെ വിവാഹം കഴിക്കാൻ മിറ സമ്മതം മൂളിയതു തന്നെ സാഹസികമാണെന്ന് ഷാഹിദ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2015 ജൂലൈ ഏഴിനാണ് ഷാഹിദും മിറയും തമ്മിലുള്ള വിവാഹം നടന്നത്.

ഇരട്ട കുട്ടികളുടെ അമ്മയായ ശേഷം സണ്ണി ലിയോൺ വീണ്ടും ലൈവ്ൽ

PicsArt_03-07-10.25.27-1024x576

ഇരട്ട കുട്ടികളുടെ അമ്മയായ ശേഷം സണ്ണി ലിയോൺ വീണ്ടും ലൈവ്ൽ ഇരട്ട കുട്ടികളുടെ അമ്മയായ ശേഷം സണ്ണി ലിയോൺ വീണ്ടും ലൈവ്ൽഇരട്ട കുട്ടികളുടെ അമ്മയായ ശേഷം സണ്ണി ലിയോൺ വീണ്ടും ലൈവ്ൽ

വനിതകളെ ആദരിച്ച് ബാര്‍ബി; 17 അമ്മമാരെ ബാര്‍ബി ഡോളുകളാക്കിയപ്പോള്‍; ചിത്രങ്ങള്‍ കാണാം

babrbie

വര്‍ഷങ്ങളായി പെണ്‍കുട്ടികളുടെ മനസിലെ പാവകള്‍ക്ക് ബാര്‍ബിയുടെ മുഖച്ഛായയാണ്. പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമുള്ള ബാര്‍ബികള്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കഴിഞ്ഞ 58 വര്‍ഷമായി ഫാഷന്‍ ലോകത്ത് ബാര്‍ബിയുടെ സ്വാധീനം വളരെ വലുതുമാണ്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാര്‍ബി നിര്‍മ്മാതാക്കള്‍.

സമൂഹത്തിന്റെ ആവശ്യമനുസരിച്ചുള്ള പാവകളെ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി 8000ത്തോളം അമ്മമാരെ സര്‍വേ നടത്തിയാണ് ബാര്‍ബി പുതിയ ഡോളുകളെ നിര്‍മ്മിക്കുന്നത്. പെണ്‍മക്കളുടെ മനസിലെ റോള്‍ മോഡലുകളെക്കുറിച്ചായിരുന്നു ഒട്ടുമിക്ക അമ്മമാരും സര്‍വേയില്‍ വിശദമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥ ജീവിതത്തിലെ മക്കള്‍ക്ക് പ്രചോദനം നല്‍കുന്ന 17 അമ്മമാരെ പാവകളാക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

യഥാര്‍ഥ ജീവിതത്തില്‍ പെണ്‍മക്കള്‍ വലുതാകുമ്പോള്‍ അവരുടെ മനസിലെ റോള്‍ മോഡല്‍ പല കാര്യങ്ങളിലും അമ്മമാരാണ്. അതിനാലാണ് ഇത്തരമൊരു പരീക്ഷണമെന്ന് ബാര്‍ബി ജനറല്‍ മാനേജറും വൈസ് പ്രസിഡന്റുമായ ലിസ മക്‌നൈറ്റ് പറഞ്ഞു.

പല വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് ഈ 17 വനിതകള്‍. അറ്റ്‌ലാന്റിക് കടല്‍ നീന്തിക്കടന്ന ആദ്യ വനിത അമേലിയ ഇയര്‍ഹാര്‍ട്, മെക്‌സിക്കന്‍ ആര്‍ടിസ്റ്റ് ഫ്രിദ കാലോ തുടങ്ങിയ 17 പേരെയാണ് ബാര്‍ബി ഡോളുകളാക്കി നിര്‍മ്മിച്ചത്.

ചിത്രങ്ങള്‍ കാണാം

                  

132 വര്‍ഷം മുമ്പ് അയച്ചതാണ്; ലോകത്തെ ഏറ്റവും പഴയ കുപ്പി സന്ദേശം

100294090_bottleandnote-3757

പെർത്ത്: 132 വർഷത്തെ പഴക്കമുണ്ട് ഇൗ കുപ്പി സന്ദേശത്തിന്.  കടലിന്റെ വ്യതിയാനങ്ങളറിയാൻ കടലാസ് കഷണങ്ങളിൽ സന്ദേശമെഴുതി കുപ്പിയിലാക്കി തിരയിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു ഇൗ സന്ദേശം. കാലം ഇത്രകഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാതെ ആ കുപ്പിയും സന്ദേശവും ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു.

കടൽത്തീരത്തുകൂടി നടക്കുന്നതിനിടയിൽ ടോണിയ ഇൽമാൻ എന്ന സ്ത്രീക്ക് ജനുവരിയിലാണ് കുപ്പി കിട്ടിയത്. കടും പച്ച നിറത്തിലുള്ള ചില്ലുകുപ്പിക്ക് ഒമ്പത് ഇഞ്ചിൽ താഴെ മാത്രം നീളവും മൂന്ന് ഇഞ്ച് വീതിയുമാണുള്ളത്. തിരിച്ചും മറിച്ചും നോക്കിയിട്ടും ഇതെന്താണെന്ന് ടോണിയയ്ക്ക് പിടികിട്ടിയില്ല. എന്തോ പ്രത്യേകതയുണ്ടെന്നുമാത്രം മനസിലായി. കാര്യം അധികൃതരെ അറിയിച്ചു. നിരീക്ഷണങ്ങൾക്കുശേഷം, പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ മ്യൂസിയമാണ് കുപ്പിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. 1886ൽ നിക്ഷേപിച്ച സന്ദേശമാണിതെന്നാണ് നിഗമനം.

കുപ്പിയിലുള്ള കടലാസ് ചുരുളിൽ ജർമ്മൻ ഭാഷയിൽ 1882 ജൂൺ 12 എന്നും പൗള എന്ന കപ്പലിന്റെ പേരും എഴുതിയിരുന്നു. ജർമ്മൻ നാവിക നിരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലിൽ നിന്നുള്ള സന്ദേശമാണിതെന്നാണ് നിഗമനം. കടലിന്റെ വ്യതിയാനങ്ങളറിയാൻ ഇത്തരത്തിൽ ആയിരക്കണക്കിന് കുപ്പികളും സന്ദേശങ്ങളും കടലിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.